റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. ജിദ്ദ രണ്ട് പേരും, ഖോബാറില്‍ ഒരാളും ദവാദ്മിയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38 ആയി. ഇന്ന് വൈകുന്നേരത്തോടെയാണ് നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് അറുപത് പേരില്‍ കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2523 ആയി. റിയാദില്‍ 32, ജിദ്ദയില്‍ 8, മക്കയിലും ജിസാനിലും ആറ് വീതം, മദീനയില്‍ മൂന്ന്, ഖതീഫിലും അബഹയിലും രണ്ട് വീതം, ദമ്മാമില്‍ ഒരാള്‍ക്കുമാണ് ഇന്ന് അസുഖം സ്ഥിരീകരിച്ചത്.
അതിനിടെ ഇന്ന് 63 പേര്‍ക്ക് രോഗം ഭേദമായി. 54 പേര്‍ റിയാദിലും മൂന്ന് പേര്‍ അബഹയിലും രണ്ട് പേര് വീതം ദമ്മാമിലും നജ്‌റാനിലും ബുറൈദയിലും ഓരോരുത്തര്‍ വീതവും രോഗമുക്തി നേടി. ഇതുവരെ 551 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1934 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരില്‍ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Discussion about this post