കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 109 പേര്‍ക്ക് കൂടി പുതിതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 665 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ ഇന്ത്യക്കാരാണ്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് 79 ഇന്ത്യക്കാര്‍ക്കും വൈറസ് പകര്‍ന്നത്. നിലവില്‍ 304 ഇന്ത്യക്കാര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യക്കാരെ കൂടാതെ 6 ഈജിപ്ത് പൗരന്മാര്‍, 6 ബംഗ്ലാദേശികള്‍, മൂന്നു പാകിസ്ഥാന്‍ പൗരന്മാര്‍, ഒരു ഫിലിപ്പൈന്‍ പൗരന്‍ എന്നിവര്‍ക്കും സമ്പര്‍ക്കം വഴി പുതുതായി കൊവിഡ് ബാധിച്ചിട്ടുണ്ട്.
ഇതോടൊപ്പം വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എട്ടു കുവൈത്ത് പൗരന്മാര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. അതെസമയം തിങ്കളാഴ്ച 4 പേര്‍ കൂടി രോഗവിമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 103 ആയി. രാജ്യത്ത് നിലവില്‍ 561 പേരാണ് ചികിത്സയില്‍ ഉള്ളത്. ഇതില്‍ 304 പേര്‍ ഇന്ത്യക്കാരാണ്. തീവ്ര പരിചരണ വിഭാഗത്തിലുള്ള 20 പേരില്‍ 7 പേരുടെ നിലഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയവക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
Discussion about this post