റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് അഞ്ചുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. പുതിയതായി രേഖപ്പെടുത്തിയ മരണങ്ങളില്‍ ഓരോന്ന് വീതം റിയാദിലും മക്കയിലുമാണ്. മൂന്നെണ്ണം ജിദ്ദയിലും.
ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2385 ആയി . നിലവില്‍ രോഗം ബാധിച്ചവരില്‍ 47 ശതമാനം സൗദി പൗരന്മാരും 53 ശതമാനം വിദേശികളുമാണ്.
അതിനിടെ 68 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ രാജ്യത്ത് രോഗമുക്തരുടെ എണ്ണം 488 ആയി വര്‍ധിച്ചു. എന്നാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്നലെ രാത്രി മാത്രം 191 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post