റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ രാത്രി പുതുതായി 191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 331 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2370 ആയി ഉയര്‍ന്നു.
മക്കയിലാണ് പുതിയ കേസുകളില്‍ 72 എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മക്കയില്‍ ആകെ രോഗികളുടെ എണ്ണം 393 ആയി. റിയാദില്‍ 44, ജിദ്ദയില്‍ 32, ഖതീഫില്‍ എട്ട്, ഖോബാറില്‍ ആറ്, ദഹ്റാനില്‍ അഞ്ച്, ദമ്മാമിലും താഇഫിലും നാല്, മദീനയിലും ഖമീസ് മുശൈത്തിലും മൂന്ന്, ഹൊഫൂഫില്‍ രണ്ട് എന്നിങ്ങിനെയാണ് ഇന്നലെ രാത്രി പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.
അതെസമയം പുതിയ മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. നിലവില്‍ 29 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. 420 പേര് അസുഖം പൂര്‍ണമായും ഭേദപ്പെട്ട് ആശുപത്രി വിട്ടു. 1921 പേരാണ് സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവ് ആയി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.
Discussion about this post