റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാല്‌പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. ഇന്ന് 154 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
അതെസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 23 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 351 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്ന 1633 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരിലും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേരൊഴികെ ബാക്കി 151 പേര്‍ക്കും രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ േരാഗം പകര്‍ന്നുകിട്ടിയതാണ്.
Discussion about this post