അബുദാബി: യുഎഇയില്‍ ഇന്നലെ 210 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇതുവരെ 1024 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ രാജ്യത്തില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മതിയായ ചികിത്സ നല്‍കിവരികയാണെന്നുമാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഇന്നലെ 35 പേര്‍ക്ക് അസുഖം ഭേദമായെന്നും അധികൃതര്‍ പറഞ്ഞു. ഇതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 96 ആയി ഉയര്‍ന്നു. ഇതുവരെ എട്ട് പേരാണ് വൈറസ് ബാധമൂലം യുഎഇയില്‍ മരിച്ചത്.
വൈറസ് ബാധമൂലം ലോകത്താകമാനമായി ഇതുവരെ 53,000ത്തിലധം പേരാണ് മരിച്ചത്. 181 രാജ്യങ്ങളിലായി 10,15,403 ആളുകള്‍ക്കാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 37,696 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര് മരണപ്പെട്ടത് ഇറ്റലിയാണ്. ഇവിടെ 13,915 പേരാണ് രോഗം ബാധിച്ച് മരിച്ചത്. സ്പെയിനില്‍ 10,348 പേര്, അമേരിക്കയില്‍ 6070പേര് എന്നിങ്ങനെ പോകുന്നു വിവിധ രാജ്യങ്ങളിലെ മരണ നിരക്ക്. ഇന്നലെ മാത്രം 6000 ത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്.
Discussion about this post