മസ്കറ്റ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗര്‍ഫില്‍ മൂന്ന് പേര് കൂടി മരിച്ചു. സൗദി അറേബ്യയില്‍ രണ്ട് വിദേശികളും യുഎഇയില്‍ ഒരു ഏഷ്യന്‍ പൗരനുമാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ ഗള്‍ഫിലെ മരണസംഖ്യ 21 ആയി ഉയര്‍ന്നു. അതേസമയം സൗദിയില്‍ 110 പേര്‍ക്കും, യുഎഇയില്‍ 31 ഇന്ത്യക്കാരടക്കം 53പേര്‍ക്കും, ഖത്തര്‍ 59, കുവൈത്ത് 19, ഒമാന്‍ 13 പേര്‍ക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
ഏപ്രില്‍ പകുതിയോടു കൂടി വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഒമാന്‍ ആരോഗ്യ വകുപ്പ് അറിയിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം സ്വദേശി വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയ സാഹചര്യത്തില്‍ വരുന്ന രണ്ട് ആഴ്ച നാര്ണായകമാണെന്നാണ് ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൈദി പറഞ്ഞത്.
അതേസമയം വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. ദുബായിയില്‍ മലയാളികള്‍ അടക്കമുള്ള വിദേശികള്‍ ഏറെ താമസിക്കുന്ന ദേരയിലെ അല്‍റാസ് മേഖലയിലേക്ക് ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് അല്‍റാസിലേക്കുള്ള റോഡുകളും സിഗ്നലുകളും അടച്ചിട്ടിരിക്കുകയാണ്.
Discussion about this post