അബുദാബി: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ഒരാള്‍ കൂടി മരിച്ചു. 67 വയസുള്ള ഏഷ്യന്‍ പൗരനാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇന്ന് 53 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 31 പേര് ഇന്ത്യക്കാരാണ്.
ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 664 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കൊവിഡ് ബാധിതരെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതിനകം 220000 പേരില്‍ അധികം ആളുകളെയാണ് കൊവിഡ് രോഗ പരിശോധനക്ക് വിധേയരാക്കിയത്. അതിനിടെ ലോകത്ത് കൊവിഡ് മരണ സംഖ്യ 40000 അടുത്ത് എത്തി. 39572 പേരാണ് ഇതുവരെ മരിച്ചത്.
Discussion about this post