ദുബായ്: കൊറോണ ഭീതിയിൽ കഴിയുന്ന ദുബായിയിലെ മലയാളികൾക്ക് ആശ്വാസ പ്രവർത്തനമായി മുന്നിലുള്ള നസീർ വാടാനപ്പള്ളി യെ കുറിച്ചുളള പ്രവാസി യുവാവ് ആരിഫ് ഒറവിലിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ദുബായ് നൈഫലെ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്കയിലായ മലയാളികൾക്ക് ആശ്വാസമായ നസീർ വാടാനപ്പള്ളി അവർക്ക് വേണ്ട നിർദേശങ്ങളും സഹായവുമായി കൂടെ ഉണ്ട്. കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് പരിശോധന നടത്തിയ 300പേരിൽ എട്ടുപേരിൽമാത്രമാണ് പോസിറ്റീവ് റിസൾട്ട്, ഇവരെ ആശുപ്തരിയിലേക്ക് മാറ്റിക്കഴിഞ്ഞു. ഇവരുമായി ഇടപഴകിയവരെ നൈഫിൽ നിന്നും മറ്റൊരിടത്ത് നിരീക്ഷണത്തിലാക്കി. അതുകൊണ്ട് നൈഫുകാർക്ക് സമാധാനമാകുകയാണ്. നൈഫിലെ സുഹൃത്തുക്കൾ ആരെങ്കിലും പരിശോധനയ്ക്ക് വിധേയരാവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ സാമൂഹ്യപ്രവർത്തകൻ നസീർവാടാനപ്പള്ളിയെ ബന്ധപ്പെടാവുന്നതാണ് (+971 507772146) എന്നും ആരിഫ് ഒറവിൽ ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
….ഇയാൾ എന്തൊരു മനുഷ്യനാണ്. നമ്മളോട് വീട്ടിലിരിക്കാൻ പറഞ്ഞിട്ട് മൂപ്പർ പുറത്ത് ഇറങ്ങി നടപ്പാണ്…അയാൾക്ക് വേണ്ടിയല്ല ..നമുക്ക് വേണ്ടി ദുബൈയിലുള്ള മലയാളികൾക്ക് വേണ്ടി…ഇന്ത്യാക്കാർക്ക് വേണ്ടി….
പറഞ്ഞു വരുന്നത് നസീർക്കയെ ( നസീർ വാടാനപ്പള്ളി) കുറിച്ചാണ്…കൊറോണ (Covid 19 ) യു എ യിൽ സ്ഥിതീകരിച്ച മുതൽ അതു മൂലം വിഷമം അനുഭവിക്കുന്ന മലയാളികൾക്കിടയിൽ ഒരു കാരുണ്യ ഹസ്തമായി നസീർക്കയുണ്ട്…ദുബൈയിൽ നൈഫിൽ താമസിക്കുന്ന മലയാളികൾക്കിടയിൽ കൊറോണ സ്ഥിരീകരിച്ചതറിഞ്ഞു ആ ഭാഗത്ത് താമസിക്കുന്ന മലയാളികൾ ആശങ്കയിലായപ്പോൾ ,രോഗ ലക്ഷണം ഉണ്ടെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോൾ ..രാത്രിയും പകലും അവർക്ക് വേണ്ട നിർദേശങ്ങളും സഹായങ്ങളും ആയി നസീർക്ക മുന്നിൽ ഉണ്ട് ..മാറ്റ് സംഘടനകളുടെ കൂടെ ചേർന്നുകൊണ്ടും പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്നു….രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും എന്ന ബോധ്യത്തോടെ പലരും മാറി നിന്നപ്പോൾ തന്റെ ആരോഗ്യം പോലും വകവെക്കാതെ സാമൂഹിക പ്രവർത്തന രംഗത്ത് മറ്റൊരധ്യായം കുറിക്കുകയാണ് ഈ മനുഷ്യൻ….വേണമെങ്കിൽ ഈ സമയങ്ങളിൽ അദ്ദേഹത്തിന് കുടുംബത്തോടൊപ്പം വീട്ടിലിരിക്കമായിരുന്നു….പക്ഷെ തന്റെ സേവനം പ്രതീക്ഷിച്ചു ഒരു പാട് ആളുകൾ പുറത്തുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ നസീർക്ക അവർക്കായി ഓടി നടക്കുന്നു..ദുബായ് പൊലീസ് അതോറിറ്റിയിലും ഹെൽത്ത് അതോറിറ്റിയിലും ഉള്ള ആളുകളുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം കാര്യങ്ങൾ എളുപ്പമാക്കാനും നല്ല രീതിയിൽ നടക്കാനും സഹായകമാകുന്നു….ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തും.. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ ബദ്ധപ്പെട്ട ഹെൽത്ത് അതോറിറ്റിയുമായി അറിയിച്ച് അവിടെ എത്തിക്കാനുമൊക്കെയായി നസീർക്ക ഓരോ ദിവസവും തിരക്കിൽ ആണ്……
ഒരുപാട് ആളുകളുടെ പ്രാർത്ഥനകൾ ഉണ്ട്……. ഇനിയും ഒരുപാട് നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കഴിയട്ടെ…..
ആരിഫ് ഒറവിൽ…
Discussion about this post