മസ്കറ്റ്: ഒമാനില്‍ ഞായറാഴ്ച 15 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 167 ആയി ഉയര്‍ന്നുവെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനിലെ മൂന്ന് ഗവര്‍ണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടച്ചിടും. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ഒമാന്‍ കൃഷി – മത്സ്യബന്ധന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതിനിടെ ലോകത്ത് കൊവിഡ് മരണം 30,000 കടന്നു. ഇറ്റലിയില്‍ മരണം 10000 കടന്നു. അമേരിക്കയില്‍ മരണം 2227 ആയി. 123750 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post