കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തു കുവൈത്തികള്‍ , രണ്ടു ഈജിപത് പൗരന്മാര്‍ ഒരു സോമാലിയക്കാരന്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് രോഗം സ്ഥിരീകരിച്ചത്
അതെസമയം ഇന്ന് ആറു പേര്‍ രോഗമുക്തരായി. രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് നിലവില്‍ 159 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്ര പ്രചാരണ വിഭാഗത്തിലാണ്. ഇത് വരെ 853 പേര്‍ നിരീക്ഷണം പിന്നിട്ടതായും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .