മസ്‌കറ്റ്: വ്യാഴാഴ്ച മുതല്‍ ഒമാനില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് അറിയിപ്പ്. അതേസമയം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച അല്‍ റഹ്മാ ന്യൂന മര്‍ദ്ദം മൂലം ആരംഭിച്ച മഴയും കാറ്റും ഈ ബുധനാഴ്ച അവസാനിക്കുമ്പോള്‍ തന്നെ ഒമാനില്‍ മറ്റൊരു ന്യൂന മര്‍ദ്ദം കൂടി രൂപപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴാഴ്ച കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് പറഞ്ഞിരിക്കുന്നത്.
മത്സ്യ ബന്ധനത്തിന് കടലില്‍ പോകുന്നവരും, വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ വാദികള്‍ മുറിച്ചുകടക്കുന്നതും സുരക്ഷാ നിര്‍ദേശം അനുസരിച്ച് വേണം യാത്ര ചെയ്യാന്‍ എന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയത്.
Discussion about this post