മകളെ കാണാന്‍ സന്ദര്‍ശക വിസയില്‍ യുഎഇലെത്തിയ തലശ്ശേരി സ്വദേശിനി മരിച്ചു; നാട്ടിലേക്ക് വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ ശവസംസ്‌കാരം ഷാര്‍ജയില്‍ തന്നെ

റാസല്‍ഖൈമ: മകളെ കാണാന്‍ സന്ദര്‍ശക വിസയില്‍ യുഎഇലെത്തിയ തലശ്ശേരി സ്വദേശിനി മരിച്ചു. തലശ്ശേരി കൊപ്പരക്കളത്തിലെ മാധവി നിവാസില്‍ രതി ബാലനാണ് (65) കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ മരിച്ചത്. ജനുവരിയിലാണ് ഇവര്‍ റാസല്‍ഖൈമയിലെത്തിയത്.

പരേതനായ ഞാറ്റില ബാലന്റെ ഭാര്യയാണ്. മക്കള്‍: നിഖില്‍ (ദുബായ്), നമിത (റാസല്‍ഖൈമ), മരുമക്കള്‍: ശ്യാംകുമാര്‍, ആതിര. പരേതരായ ഗോവിന്ദന്റേയും യശോദയുടേയും മകളാണ്. മൃതദേഹം റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ ശവസംസ്‌കാരം ഷാര്‍ജയില്‍ തന്നെ നടത്താനാണ് തീരുമാനം.

Exit mobile version