റിയാദ്: കുവൈറ്റില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത. കുവൈറ്റില്‍ വെച്ച് കൊവിഡ് 19 ബാധിച്ച രണ്ട് മലയാളി നഴ്സുമാരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ഇരുവരും രോഗവിമുക്തരായി ആശുപത്രി വിട്ടു. അതേസമയം, കൊവിഡ് വൈറസ് വ്യാപന ഭീതിയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. എല്ലാ യാത്രാവിമാനങ്ങളും യുഎഇ റദ്ദാക്കി. രാജ്യത്തെ വ്യോമയാന അതോറിറ്റിയുടേതാണ് തീരുമാനം.
ചരക്കുവിമാനങ്ങള്‍ക്കും അടിയന്തിര ഒഴിപ്പിക്കലിനുള്ള വിമാനങ്ങള്‍ക്കും മാത്രമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും യുഎഇ ഭരണകൂടം അറിയിച്ചു. അതിനിടെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സൗദിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ സൗദി അറേബ്യയില്‍ കര്‍ഫ്യു നിലവില്‍ വരും. വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറു വരെയാകും കര്‍ഫ്യു. 21 ദിവസം കര്‍ഫ്യു തുടരും.
Discussion about this post