കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കുവൈറ്റും കടുത്ത നടപടികളിലേയ്ക്ക് കടക്കുകയാണ്. വ്യാപനം തടയുന്നത് ലക്ഷ്മിട്ട് കുവൈറ്റില്‍ ഭാഗികമായി കര്‍ഫ്യു ഏര്‍പ്പെടുത്തി. വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പതിനൊന്ന് മണിക്കൂറാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ട് വന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനസ് അല്‍ സലെ അറിയിച്ചു.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷം വരെ തടവും പതിനായിരം ദിനാര്‍ പിഴയും ആണ് കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ .