മനാമ: ബഹ്‌റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. രോഗം സ്ഥിരീകരിച്ചവരെല്ലാം പുരുഷന്മാരാണ്. ഐ സെന്ററില്‍ ജോലി ചെയ്തിരുന്ന 61കാരനില്‍ നിന്നാണ് മറ്റ് അഞ്ച് ഇന്ത്യക്കാര്‍ക്കും രോഗം പകര്‍ന്നത്.
ഇതോടെ ബഹ്‌റൈനില്‍ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലാണ് രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം വ്യക്തമാക്കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കുമ്പോഴും വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ലോകത്താകമാനം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 11,398 ആയി. ഇറ്റലിയിലാണ് ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചത്. ഇതുവരെ 4032 ആളുകളാണ് മരിച്ചുവീണത്. ഒരുദിവസം കൊണ്ട് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 627 പേരാണ് 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത്. ആറായിരത്തിലധികം പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post