റിയാദ്: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി ആഭ്യന്തര പൊതുഗതാഗത സര്‍വീസുകള്‍ കൂടി നിര്‍ത്തിവെച്ചു. ഇന്ന് മുതല്‍ പതിനാല് ദിവസത്തേക്കാണ് വിമാനം, ബസ്, ട്രെയിന്‍, ടാക്സി എന്നീ സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം സ്വകാര്യ വാഹനങ്ങള്‍ക്കും കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനു പുറമെ കാര്‍ഗോ വിമാനങ്ങള്‍, ഗുഡ്സ് ട്രെയിനുകള്‍ എന്നിവ പതിവു പോലെ തന്നെ സര്‍വീസുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ദമ്മാമില്‍ നിന്ന് റിയാദിലേക്കും റിയാദില്‍ നിന്ന് വടക്കന്‍ അതിര്‍ത്തിയിലെ അല്ജൗഫിലേക്കുള്ള ട്രെയിന്‍ സര്‍വീസ്, രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകള്‍ തമ്മിലുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങിയവയെല്ലാം നിര്‍ത്തിവെച്ചതില്‍ ഉള്‍പ്പെടുന്നവയാണ്. സൗദിയില്‍ കഴിഞ്ഞ ദിവസം മാത്രം 70 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 344 ആയി.
Discussion about this post