റിയാദ്: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യചത്തില്‍ സൗദിയിലെ സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് പതിനഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടില്ല. ഇവ പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
അതേസമയം വൈറസ് പടരുന്നതിനാല്‍ സൗദിയില്‍ മുന്‍കരുതലുകളുടെ ഭാഗമായി പള്ളികളില്‍ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിത സഭ തീരുമാനിച്ചു. മക്കയിലും മദീനയിലും ഒഴികെയുള്ള ബാക്കി എല്ലാ പള്ളികളിലും നമസ്കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചത്.
ഇനി മുതല്‍ മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ മാത്രമാണ് ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ നടക്കുക. മക്ക, മദീന ഹറമുകള്‍ ഒഴികെ രാജ്യത്തെ മുഴുവന്‍ പള്ളികളുടെയും കവാടങ്ങളും താല്‍ക്കാലികമായി അടച്ചിടും. ഇതുവരെ സൗദിയില്‍ 171 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post