ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ കോടീശ്വരനായി ഏഴ് വയസുള്ള ഇന്ത്യന്‍ ബാലന്‍; സമ്മാനം 7 കോടി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ കോടീശ്വരനായി ഏഴ് വയസുള്ള ഇന്ത്യന്‍ ബാലന്‍. ഏഴ് വയസുള്ള ഇന്ത്യന്‍ ബാലന്‍ കപില്രാജ് കനകരാജാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടി കോടീശ്വരനായത്.

237 സീരിസിലുള്ള 4234 എന്ന ടിക്കറ്റിലൂടെയാണ് ഇന്ത്യന്‍ ബാലന്‍ കോടീശ്വരനായത്. 27 വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന അച്ഛന്‍ തമിഴ്‌നാട് സ്വദേശിയായ കനകരാജാണ് 237 സീരിസിലുള്ള 4234 എന്ന നമ്പറിലെ ടിക്കറ്റ് മകന്റെ പേരിലെടുത്തത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലൂടെ ഏഴ് വയസുകാരനെ ഭാഗ്യം തേടിയെത്തുകയായിരുന്നു.തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യം സമ്മാനിച്ചതിന് കനകരാജ് ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറഞ്ഞു.

സ്വന്തമായുള്ള ഫര്‍ണിച്ചര്‍ ഷോപ്പ് ബിസിനസ് മെച്ചപ്പെടുത്താനും മകന്റെ ഭാവിയ്ക്ക് വേണ്ടിയും പണത്തില്‍ ഒരു പങ്ക് മാറ്റിവെയ്ക്കുമെന്നും കനകരാജ് പറഞ്ഞു. തന്റെ ഇപ്പോഴത്തെ അവസ്ഥ വാക്കുകളിലൂടെ വര്‍ണിക്കാനാവുന്നില്ലെന്നും കനകരാജ് കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ നറുക്കെടുപ്പുകളില്‍ ഭാഗ്യം മിക്കവാറും ഇന്ത്യക്കാര്‍ക്കൊപ്പം തന്നെയാണ്. ഈ പട്ടികയിലേക്കാണ് ഏഴുവയസ്സുകാരന്‍ പേരെഴുതി ചേര്‍ത്തത്.

നറുക്കെടുപ്പിലെ മറ്റൊരു സമ്മാനവും ഇന്ത്യക്കാരനാണ്. ഇന്ത്യക്കാരനായ ദേവരാജ് സുബ്രമണ്യത്തിനാണ് മെര്‍സിഡസ് ബെന്‍സ് എസ് 560 സമ്മാനമായി ലഭിച്ചത്. 57കാരനായ അദ്ദേഹം ദുബായിലാണ് താമസിക്കുന്നത്. 1106 സീരീസിലുള്ള 1749 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്.

Exit mobile version