റിയാദ്: സൗദിയില്‍ ഭക്ഷ്യശാലകളില്‍ ഉത്പന്നങ്ങളുടെ കലോറി പട്ടിക പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന എല്ലാ ഭക്ഷണശാലകള്‍ക്കും ഇത് ബാധകമാണ്.
ഹോട്ടലുകള്‍, കഫേകള്‍, ബേക്കറികള്‍, ബൂഫിയകള്‍ എന്നിവക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളിലെ ഒരോ ഉല്പന്നത്തിനും ആയിരം റിയാല്‍ വരെ പിഴയിടും. ആരോഗ്യകരമായ ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
കലോറി പട്ടിക ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നിടത്താണ് പ്രദര്‍ശിപ്പിക്കേണ്ടത്. 2017 നവംബറിലാണ് കലോറി ലിസ്റ്റിനു വേണ്ട നടപടികള്‍ക്ക് തുടക്കമിട്ടത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇതു സംബന്ധിച്ച അറിയിപ്പ് നല്കി. തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് മുനിസിപ്പാലിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരായിരിക്കും പരിശോധിക്കുക.
Discussion about this post