മനാമ: കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന 65 കാരിയാണ് മരിച്ചത്. പിന്നീട് ഇവര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തില്‍ കഴിഞ്ഞ മാസം തിരിച്ചെത്തിയ ബഹ്‌റൈന്‍ സ്വദേശിയാണ് മരിച്ചത്. രാജ്യത്ത് എത്തിയപ്പോള്‍ തന്നെ ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റ് ജനങ്ങളുമായി ഇവര്‍ ഇടപഴകിയിരുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.
189 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരായിരുന്ന 17 പേര്‍ രോഗമുക്തി നേടി. 15 ബഹ്‌റൈന്‍ സ്വദേശികളും ഓരോ ലെബനീസ്, സൗദി പൗരന്മാരുമാണ് ഇന്ന് ആശുപത്രി വിട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. 189 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതുവരെയായി 77 പേര്‍ രോഗമുക്തരായി. രോഗം പടരുന്നത് തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post