കൊറോണ ഭീതിയില്‍ മുന്‍കരുതല്‍; ദുബായിയില്‍ വിനോദപരിപാടികള്‍ക്കും വിവാഹ ആഘോഷങ്ങള്‍ക്കും വിലക്ക്

വിവാഹ ചടങ്ങുകള്‍ക്കായി ആളുകള്‍ ഒരുമിച്ച് കൂടാന്‍ അനുവദിക്കരുതെന്ന് ഹാളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുബായ്: കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്ന് മുതല്‍ വിനോദപരിപാടികള്‍ക്കും വിവാഹ ആഘോഷങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഹോട്ടലുകളും മറ്റ് വിനോദ കേന്ദ്രങ്ങളും നേരത്തെ തീരുമാനിച്ച എല്ലാ പരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.

മാര്‍ച്ച് 15 മുതല്‍ ഈ മാസം അവസാനം വരെ ഇത്തരത്തിലുള്ള എല്ലാ പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു. ദുബായിയിലെ എല്ലാ വിനോദ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും ദുബായ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വകുപ്പ് നിര്‍ദേശം നല്‍കിയതായി മീഡിയ ഓഫീസ് അറിയിച്ചു.

വിവാഹ ചടങ്ങുകള്‍ക്കായി ആളുകള്‍ ഒരുമിച്ച് കൂടാന്‍ അനുവദിക്കരുതെന്ന് ഹാളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ അധികൃതരുടെ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Exit mobile version