കൊവിഡ് 19: യുഎഇ വിസ വിതരണം നിര്‍ത്തിവച്ചു

ദുബായ്: യുഎഇ എല്ലാ വിസ വിതരണവും നിര്‍ത്തിവച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് യുഎഇ വിസ വിതരണം നിര്‍ത്തി വച്ചത്. മാര്‍ച്ച് 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാര്‍ച്ച് 17-ന് മുമ്പ് വിസ ലഭിച്ചവര്‍ക്ക് വിലക്ക് ബാധകമല്ലന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

ഡിപ്ലോമാറ്റിക് വിസക്ക് വിലക്ക് ബാധകമല്ല. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുഎഇയുടെ തീരുമാനം.

Exit mobile version