റിയാദ്: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദിയില്‍ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു. നാളെ മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുക. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്.
ഞായറാഴ്ച രാവിലെ 11 മണി മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുക. നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഇനി വിമാനങ്ങള്‍ സര്‍വീസ് നടത്തുകയുള്ളു. അതേസമയം അവധിക്ക് നാട്ടിലേക്ക് പോയവര്‍ക്ക് ഈ കാലയളവില്‍ ഔദ്യോഗിക അവധിയായിരിക്കും നല്‍കുക എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
അതേസമയം സൗദിയില്‍ ഇന്നലെ മാത്രം 24 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 86 ആയി.
Discussion about this post