കൊറോണ വൈറസ്; സൗദിയില്‍ നാല് പേര്‍ക്ക് കൂടി വൈറസ് ബാധ; രോഗികളുടെ എണ്ണം 11 ആയി

റിയാദ്: സൗദിയില്‍ നാല് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.

നാലാമത്തെയാള്‍ യുഎഇ വഴി ഇറാനില്‍ നിന്നെത്തിയതായിരുന്നു. എന്നാല്‍ ഇദ്ദേഹവും ഇറാനില്‍ പോയ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഇന്ത്യക്കാരുള്‍പ്പെടെ എല്ലാവര്‍ക്കും ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സൗദി അറേബ്യ.കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് ഇനി സൗദിയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.

അതേസമയം യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് റോഡ് മാര്‍ഗം പ്രവേശിക്കുന്നതിനും സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. ഏഴ് രാജ്യങ്ങളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ കുവൈറ്റും ഒരാഴ്ചത്തേക്ക് നിരോധിച്ചു.

Exit mobile version