അബുദാബി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി യുഎഇയിലെ നഴ്‌സറി സ്‌കൂളുകള്‍ രണ്ട് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മദിയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 14 വരെയാണ് നഴ്‌സറി മുന്‍കരുതലിന്റെ ഭാഗമായി അടച്ചിടുന്നത്.
അബുദാബിയിലെ ദേശീയ അടിയന്തര പ്രതിസന്ധി ദുരന്തനിവാരണ അതോറിറ്റിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നഴ്‌സറികള്‍ക്ക് അവധി പ്രഖ്യാപിച്ച ഈ രണ്ടാഴ്ച്ചകളില്‍ എല്ലാ നഴ്‌സറി സ്‌കൂളുകളും പരിശോധിച്ച് അവ ശുചിത്വമേറിയതാണോയെന്നും സുരക്ഷാ സാഹചര്യങ്ങളും പാലിക്കുന്നുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ അവരുടെ സുരക്ഷയ്ക്കായി പതിനാല് ദിവസം വീട്ടില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ മാതാപിതാക്കളെയും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ ശ്രദ്ധിക്കുന്നതിനാല്‍ സ്‌കൂള്‍ ഹാജര്‍ സംബന്ധിച്ച സാഹചര്യം പ്രശ്‌നമാക്കുന്നില്ല’ എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post