റിയാദ്: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ ഫൗസിയ ഇഖ്തിദാറാണ്(49) മരണപ്പെട്ടത്. ഉത്തര്‍പ്രദേശ് ലഖ്‌നൗ സ്വദേശിനിയാണ് ഫൗസിയ. അപകട സ്ഥലത്ത് വെച്ച് തന്നെയാണ് ഫൗസിയ മരണപ്പെട്ടത്.
ഭര്‍ത്താവും ഇതേ സ്‌കൂളില്‍ കായികാധ്യാപകനുമായ ഖമറുല്‍ ഹസന്‍ ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം.
ബോയ്‌സ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായാണ് ഫൗസിയ. മക്കളായ സൈദ് ഫൈസുല്‍ ഹസന്‍, സൈദ് ഫാരിസുല്‍ ഹസന്‍ എന്നിവര്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളാണ്. ഫൗസിയയുടെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് സഹ അധ്യാപകര്‍ അറിയിച്ചു.