ദുബായ്: പിതൃപുണ്യം തേടി ലക്ഷക്കണക്കിന് ജനങ്ങളാണ് ശിവരാത്രി മഹോത്സവത്തില്‍ ബലിദര്‍പ്പണം നടത്തുന്നത്. ഉറക്കമൊഴിച്ചും ഒരിക്കല്‍ എടുത്തും വ്രതം നോറ്റ് മരിച്ചുപോയ തങ്ങളുടെ ഉറ്റവര്‍ക്ക് ബലിദര്‍പ്പണം നടത്തുന്നത് നിരവധി പേരാണ്. മഹോത്സവ ദിനത്തില്‍ ശിവക്ഷേത്രത്തില്‍ പോകുന്നവരും കുറവല്ല. പതിനായിരക്കണക്കിന് ജനങ്ങളാണ് അനുഗ്രഹം തേടി ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത്.
ക്ഷേത്ര ദര്‍ശനവും ബലിദര്‍പ്പണവും രാജ്യത്തിന് പുറത്തും ഉണ്ടെന്ന് തെളിയുന്ന ദുബായിയില്‍ നിന്നൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ശിവരാത്രി മഹോത്സവത്തില്‍ ദുബായിയിലെ ഒരു ശിവക്ഷേത്രത്തിലേയ്ക്കുള്ള ഭക്തജന പ്രവാഹം കണ്ട് പ്രവാസികള്‍ പോലും അമ്പരന്നിരിക്കുകയാണ്. ക്ഷേത്രത്തിലെ അകത്തുള്ള വരികള്‍ക്ക് പുറമെ, റോഡിലും ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നാലും അഞ്ചും മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷമാണ് ഇവര്‍ക്ക് ദര്‍ശനം സാധ്യമാകുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ഇത് ദുബായി തന്നെയാണോ എന്നാണ് സമൂഹമാധ്യമങ്ങളും ആരായുന്നത്. പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഒരേ സമയം ഈ ശിവക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്.
Shraddalus outside Dubai Shiv Mandir 🛕 .. It Took Us More then 1 Hour To Have Darshan .. Some People Even Stood Upto 3 Hours To Have Darshan On D Eve Of #Shivratri 🙏 pic.twitter.com/TkcLIMTBuP
— Anupam@one&Only (@DareDevilAnupam) February 21, 2020
Discussion about this post