പ്രവാസികളോടുള്ള അവഹേളനം; ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരല്ല സമ്മേളനത്തില്‍ പങ്കെടുത്തത്; എംഎ യൂസഫലി

തിരുവനന്തപുരം: ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരല്ല സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് വിമര്‍ശകര്‍ ഓര്‍ക്കണമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി. ലോക കേരള സഭയിലെ ചെലവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളോടുള്ള അവഹേളനമാണിതെന്ന് യൂസഫലി പറഞ്ഞു. ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ അതിഥികള്‍ക്ക് കോവളത്തെ സ്വകാര്യ ഹോട്ടലില്‍നിന്നായിരുന്നു ഭക്ഷണം.

ഒരാളുടെ ഉച്ചഭക്ഷണത്തിന് 1900 രൂപയാണ് കോവളത്തെ റാവിസ് എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഈടാക്കിയത്. രാത്രി ഭക്ഷണത്തിന് 1700 രൂപ. പ്രഭാത ഭക്ഷണത്തിന് ഒരാള്‍ക്ക് 550 രൂപ. 700 പേര്‍ക്ക് രണ്ടര ദിവസത്തെ ആകെ ഭക്ഷണ ചെലവ് 59 ലക്ഷത്തിന് മുകളിലാണ്.

Exit mobile version