ദുബായ്: മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയർ ദുബായിയിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചു. തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25)ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഒന്നര വർഷമായി ദുബായിയിൽ പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. സിലിക്കോൺ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.
അവിവാഹിതനാണ്. മാതാവ്: സുബൈദ. ഫാസില ഷെറിൻ, ജംഷീന, ഗയാസ് എന്നിവർ സഹോദരങ്ങളാണ്.
ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Discussion about this post