കുവൈറ്റ് സിറ്റി; കുവൈറ്റില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണപ്പെട്ട പ്രവാസികളുടെ എണ്ണം ആറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. തലസ്ഥാനമായ കുവൈത്ത് സിറ്റിയില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള മുത്ല ഭവന നിര്‍മ്മാണ പദ്ധതിയിലെ കരാര്‍ തൊഴിലാളികളാണ് മരിച്ചവര്‍.
അപകടത്തില്‍ നാല് പേര് മരിച്ചതായി നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. ഇതോടെയാണ് മരണസംഖ്യ ആറായി ഉയര്‍ന്നത്. പരിക്കേറ്റ മൂന്ന് പേരെ ജഹ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ട് പേര് ഇന്ത്യക്കാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്.
ഡ്രെയിനേജിനായി മാന്‍ഹോളും പൈപ്പും സ്ഥാപിച്ചുകൊണ്ടിക്കെയായിരുന്നു അപകടം. അകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അല്‍ ഫാരിസ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post