ദുബായ്: ഫീസ് കൊടുക്കാത്തതിനാല്‍ കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ടെന്ന് പരാതി. സംഭവത്തില്‍ ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റി അന്വേഷണം ആരംഭിച്ചു.
ഇന്റര്‍നാഷണല്‍ കരിക്കുലം അനുസരിച്ച് അധ്യയനം നടത്തുന്ന ഒരു സ്‌കൂളിലെ ജിംനേഷ്യത്തില്‍ ഏതാനും കുട്ടികളെ പൂട്ടിയിട്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തുന്നത് വരെ കുട്ടികളെ തടഞ്ഞുവെയ്തക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
രക്ഷിതാക്കള്‍ ഫീസ് അടയ്ക്കാത്തതിനാല്‍ കുട്ടികളെ സ്‌കൂളിലെ ജിംനേഷ്യത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മറ്റ് ചില വിദ്യാര്‍ത്ഥികള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തങ്ങളുടെ സഹപാഠികളെ പൂട്ടിയിട്ടെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്‌കൂളിലേക്ക് ദുബായ് പോലീസ് പട്രോള്‍ സംഘമെത്തി.
സ്‌കൂള്‍ ക്യാമ്പസില്‍ ചില കുട്ടികളുടെ രക്ഷിതാക്കള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ പോലീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ കുട്ടികളെ പൂട്ടിയിട്ടെന്ന ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.
അതേസമയം, പരാതി ലഭിച്ചതിനെ തുടര്‍ന്ന് അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തി. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ദുബായ് പോലീസും വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നും വിവരം തേടിയിട്ടുണ്ട്.