ദുബായ്: യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുന്‍പ് വൈറസ് ബാധയേറ്റ വ്യക്തിയുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോള്‍ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ഇന്ത്യന്‍ പൗരന് ബാധയേല്‍ക്കുന്നത് ആദ്യമാണ്.
ഇതുവരെ വൈറസ് ബാധിച്ചത് ഏഴു പേര്‍ക്കായിരുന്നു. ഇപ്പോള്‍ ഇന്ത്യക്കാരനും കൂടി കൊറോണ സ്ഥിരീകരിച്ചതോടെ എട്ട് പേര്‍ക്കാണ് ബാധയേറ്റത്. ആറു പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഒരാള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ഇന്നും വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Discussion about this post