കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 25,000 യാത്രക്കാരെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പരിശോധന നടത്തി. കൂടാതെ, വിമാനത്താവളത്തില്‍ തെര്‍മല്‍ ക്യാമറകള്‍ വഴി 24 മണിക്കൂറും യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്.
ഇതില്‍ പകര്‍ച്ചവ്യാധി ലക്ഷണം കണ്ടാല്‍ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയമാക്കുകയാണ് ലക്ഷ്യം. 25,000 പേരെയാണ് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയമാക്കിയത്.
എന്നാല്‍, ഇവരില്‍ ആര്‍ക്കും കൊറോണയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ പ്രവേശന വിലക്ക് നിലവിലുണ്ട്. കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുന്നു. രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുകയുള്ളൂ.
Discussion about this post