ദുബായ്: യുഎഇയില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഫിലപ്പൈന്‍ ചൈന സ്വദേശികള്‍ക്കാണ് വൈറസ് ബാധിച്ചത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് രോഗബാധ വിവരം പുറത്തു വിട്ടത്. ഇവര്‍ ചികിത്സയിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി.
ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെണ്ണം ഏഴ് ആയി. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 5 അംഗ കുടുംബത്തിനാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം തടയാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post