കുവൈറ്റ് സിറ്റി: ലോകമൊന്നടങ്കം കൊറോണ ഭീതിയിലായിരിക്കുകയാണ്. രാജ്യങ്ങളെല്ലാം വൈറസിനെ പ്രതിരോധിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ നോവല്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നു കുവൈറ്റ് വ്യക്തമാക്കി. കൊറോണ ഭക്ഷണത്തിലൂടെ പകരില്ലെന്ന് കുവൈറ്റ് ഫുഡ് സേഫ്റ്റി അതോറിറ്റി സാങ്കേതിക വിഭാഗം മേധാവി ഡോ. റീം അല്‍ ഫലീജ് അറിയിച്ചു.
ആരോഗ്യ സംഘടനകള്‍ നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊറോണ പോലുള്ള ഭക്ഷണത്തിലൂടെ പകരില്ല. കൊറോണയുമായി ബന്ധപ്പെട്ട് ജിസിസി ഉള്‍പ്പെടെ കൂട്ടായ്മകളുമായും മറ്റു സുഹൃദ്രാഷ്ട്രങ്ങളുമായും ചര്‍ച്ച നടത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നെറ്റ്വര്ക്കിന്റെെ പഠന റിപ്പോര്‍ട്ടുകള്‍ പിന്തുടരുന്നുണ്ടെന്നും വൃത്തിയുള്ളതും ആരോഗ്യദായകവുമായ ഭക്ഷണം ശീലിക്കണം മാംസം പോലുള്ളവ നന്നായി വേവിച്ചുമാത്രം കഴിക്കണമെന്നും റീം അല്‍ ഫലീജ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന ഇതുവരെ ചൈനയില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി നിരോധിക്കാന്‍ ശിപാര്‍ശ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കുവൈറ്റ് ഭക്ഷ്യ അതോറിറ്റി വ്യക്തമാക്കി കൊറോണ ബാധയുടെ പേരില്‍ ലോകത്തെ ഒരു രാജ്യവും ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
Discussion about this post