ദുബായ്: ദുബായി ഡ്ര്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യം ഇത്തവണയും മലയാളിക്ക്. ഒരു വയസുകാരനായ മഹമ്മദ് സലയ്ക്കാണ് പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) ലഭ്യമായത്.
അബുദാബിയിലെ സ്വകാര്യ കന്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന റമീസ് റഹ്മാന്റെ കുഞ്ഞാണ് സല. കഴിഞ്ഞ മാസമാണ് റമീസ് മകന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ചത് മകന്റെ ഭാഗ്യമാണെന്നും പണം എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നും റമീസ് പറയുന്നു. കൂടാതെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഡിഡിഎഫ് മറ്റൊരു വിജയി ഇറാനിയന്‍ സ്വദേശിയാണ്. 33 വയസുകാരിക്ക് മെര്‍സിഡസ് ബെന്‍സ് എസ് 560 സമ്മാനമായി ലഭിക്കും. സംരഭകയായ ഇവര്‍ സഹോദരന്റെയൊപ്പം ഒരു കുടുംബ ബിസിനസ് നടത്തുകയാണ്.