റിയാദ്: സൗദിയില്‍ ഞായറാഴ്ച്ച മുതല്‍ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യത. രാജ്യത്തിന്റെ പടഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇന്ന് കനത്ത മഴ പെയ്തിരുന്നു.
പടിഞ്ഞാറന്‍ ഭാഗങ്ങളായ ജിദ്ദ, മക്ക തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ഇന്ന് പെയ്തത്. റിയാദിലും സമീപ പ്രദേശങ്ങളിലും മഴ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച്ചയോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
ഇപ്രാവശ്യം ഏറ്റവും ശക്തമായ മഴ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായിരിക്കും. പ്രളയ സാധ്യതയുളള പ്രദേശങ്ങളിലേക്കും വെള്ളകെട്ടുകളിലേക്കും പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി.
Discussion about this post