മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഹൈതം ബിന്‍ താരിഖ് ആല് സഈദ് അടുത്ത ഒമാന്‍ സുല്‍ത്താനാകും. നിലവില്‍ പൈതൃക സാംസ്കാരിക മന്ത്രിയാണ് ഹൈതം ബിന്‍ താരിഖ് ആല് സഈദ്.
പുതിയ സുല്‍ത്താനായി ഹൈതം ബിന്‍ താരിഖ് സത്യപ്രതിജ്ഞ ചെയ്തതായി ഒമാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ജസീറയാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പുതിയ സുല്‍ത്താനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു . നാല്പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. സുല്‍ത്താന്‍ അവിവാഹിതനാണ്. 50 വര്‍ഷത്തോളം ഒമാനെ പൂര്‍ണ്ണമായും ഭരിച്ച സുല്‍ത്താനാണ് ഖാബൂസ്.
Discussion about this post