വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇറാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കുമെന്ന് യുഎസ്. സംഘര്‍ഷം ലഘൂകരിക്കണമെന്നും യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കണമെന്നും യുഎഇ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ആവശ്യപ്പെട്ടതായി യുഎസ് സ്റ്റേറ്റ് വകുപ്പ് അസി. സെക്രട്ടറി ഡേവിഡ് ഷെന്‍കര്‍ ദുബായിയില്‍ വ്യക്തമാക്കി.
യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്ഗാശുമായും ഡേവിഡ് ഷെന്‍കര്‍ ചര്‍ച്ച നടത്തി. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണം പ്രതിരോധിക്കാന്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുമെന്നും ഡേവിഡ് ഷെന്‍കര്‍ അറിയിച്ചു.അതേസമയം, ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു.
ഇറാഖില്‍ നിന്ന് യുഎസ് സൈന്യം പിന്മാറണമെന്ന് പാര്‍ലമെന്റ് പ്രമേയം പാസാക്കിയെങ്കിലും ട്രംപ് ഭരണകൂടം അത് തള്ളുകയായിരുന്നു. അതിന് പുറമെ അമേരിക്ക ഇറാന് മേല്‍ പുതിയ ഉപരോധ നടപടികളും പ്രഖ്യാപിച്ചു. രാജ്യത്തെ എട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉരുക്കു മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും എതിരെയാണ് പുതിയ ഉപരോധം.