അബുദാബി: വ്യാഴാഴ്ച മുതല്‍ യുഎഇയില്‍ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ അളവില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് രാത്രി നേരിയ തോതിലും നാളെ ശക്തവുമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
രാജ്യത്തെ കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും യുഎഇയിലെ പരമാവധി താപനില.
അതേസമയം, യുഎഇയ്ക്ക് പുറമെ വ്യാഴാഴ്ച മുതല്‍ ഒമാനില്‍ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും അനുഭവപെട്ടു വരികയാണ്.
ഞായറാഴ്ച വരെ തുടര്‍ച്ചയായി മഴ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. അറബിക്കടലില്‍ രൂപപെടുന്ന ന്യൂനമര്‍ദ്ദം മൂലമാണ് കാലാവസ്ഥയില്‍ ഈ വ്യതിയാനം സംഭവിക്കുന്നത്. തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും, മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാനും നിര്‍ദ്ദേശമുണ്ട്.
Discussion about this post