മസ്കറ്റ്: ഒമാനില്‍ വ്യാഴാഴ്ച മുതല്‍ ഇടി മിന്നലോടുകൂടി ശക്തമായ മഴയും കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം. ഇതുകൊണ്ട് തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും ലഭിച്ചുകൊണ്ടിരുന്നു.
മസ്കറ്റ്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ആണ് ഒറ്റപ്പെട്ട മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം വ്യാഴാഴ്ച മുതല്‍ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് ഒമാന്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. ഞായറാഴ്ച വരെ ഈ മഴ തുടരുമെന്നും മുന്നറിയിപ്പിലുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലമാണ് കാലാവസ്ഥയില്‍ ഈ വ്യതിയാനം സംഭവിക്കുന്നത്. തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Discussion about this post