ദുബായ്: ഗംഭീര ആഷോഘപരിപാടികളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ദുബായ്. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള 25 സ്ഥലങ്ങളിലാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 20 ലക്ഷത്തോളം പേര് പുതുവര്‍ഷം ആഘോഷിക്കാന്‍ ദുബായില്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഗതാഗത സൗകര്യമടക്കമുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. ബുര്‍ജ് ഖലീഫയില്‍ രാത്രി 11.57 മുതല്‍ തുടങ്ങുന്ന കരിമരുന്ന് പ്രയോഗം എട്ട് മിനിറ്റ് നീണ്ടുനില്‍ക്കും. ഉമ്മു റമൂല്‍, മനാര, ദേറ, ബര്‍ഷ, കഫാഫ് സ്മാര്‍ട്ട് കേന്ദ്രങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
ബുര്‍ജ് ഖലീഫ-ദുബായ് മാള്‍, മെട്രോ സ്റ്റേഷന് ചൊവ്വാഴ്ച രാത്രി 10 മുതല്‍ ബുധനാഴ്ച രാവിലെ ആറുമണി വരെ അടച്ചിടും. ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ എന്നിവയുള്‍പ്പെടെയുള്ള ചുറ്റുമുള്ള സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. മെട്രോ റെഡ് ലൈനും ഗ്രീന്‍ ലൈനുകളും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ ജനുവരി രണ്ടിന് അര്‍ധരാത്രി വരെ 43 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.
Discussion about this post