മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൂറ്റനാട് സ്വദേശി മൊയ്ദുണ്ണിയാണ് മരിച്ചത്.തൊഴിൽ സംബന്ധമായ ആവശ്യത്തിനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നോടെയായിരുന്നു സംഭവം. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post