കൊച്ചി: പ്രവാസികളുടെ പാന്‍കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി മാര്‍ച്ച് വരെ അവസരം. പാന്‍കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള തിയതി നാളെ അവസാനിക്കിരിക്കെയാണ് മാര്‍ച്ച് വരെ നീട്ടിയതായി അധികൃതര്‍ വ്യക്തമാക്കിയത്. പാന്‍കാര്‍ഡുള്ള പ്രവാസികള്‍ ഈമാസം 31 ന് മുമ്പ് അവ ആധാറുമായി ലിങ്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സമയം നീട്ടിയ നടപടി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും.
പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുമ്പ് അവ ആധാറുമായി ലിങ്ക് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പാന്‍കാര്‍ഡുള്ള പലര്‍ക്കും ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ പ്രവാസികള്‍ പ്രതിസന്ധിയിലായിരുന്നു. പാന്‍കാര്‍ഡിന് ഗള്‍ഫില്‍ നിന്ന് അപേക്ഷിക്കാമെങ്കിലും ആധാറിന് അപേക്ഷിക്കാന്‍ വിദേശത്ത് സംവിധാനവുമില്ല.
ഇതോടെ പാന്‍കാര്‍ഡുള്ള പ്രവാസികള്‍ അവ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാന്‍കാര്‍ഡ് ആധാരുമായി ലിങ്ക് ചെയ്യാനുള്ള സമയം നീട്ടിയതായി അധികൃതര്‍ അറിയിച്ചത്.https://www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റിലൂടെ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
Discussion about this post