കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുവൈത്തിലെ പ്രവാസി സംഘടനകള്‍ സംയുക്തമായി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ സമ്മേളനം റദ്ദാക്കി. പോലീസ് അധികാരികള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അവസാന നിമിഷം സമ്മേളനം റദ്ദാക്കിയത്.
ഇന്ന് വൈകീട്ട് ഏഴ് മണിക്കായിരുന്നു പ്രതിഷേധ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ പീന്നീട് പോലീസ് അധികാരികള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സമ്മേളനം റദ്ദാക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലും മറ്റും സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post