റിയാദ്: മൃഗശാലയിലെ കൂട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിന് കടുവയുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്. റിയാദിലെ മലസിലെ മൃഗശാലയിലാണ് സംഭവം. കടുവയുടെ വിശാലമായ കൂട്ടിലേക്ക് അതിക്രമിച്ച് കടന്ന സുഡാന് പൗരനായ ഇരുപത്തിനാലുകാരനാണ് ആക്രമണത്തിന് ഇരയായത്.
മലസിലെ പാര്‍ക്കില്‍ കടുവകള്‍ക്കായി വിസ്തൃതിയുള്ള ഭാഗമുണ്ട്. ഇവിടെ സുരക്ഷാ ജീവനക്കാര്‍ വേലിയുടെ അറ്റകുറ്റപ്പണിയിലായിരുന്നു. ഇതിനിടെയാണ് യുവാവ് കൂട്ടിലെ കിടങ്ങുള്ള ഭാഗത്തേക്ക് ഇറങ്ങിയത്. സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടെങ്കിലും അവരെത്തുമ്പോഴേക്കും പെണ്‍കടുവ യുവാവിനെ പിടികൂടുകയായിരുന്നു.
#حديقة_حيوان_الرياض
الان هجوم نمر ع شخص pic.twitter.com/fQIBZnIBan— العبدالله (@sam400ls) 21 December 2019
കൂട്ടിനകത്ത് വലിച്ചിഴക്കപ്പെട്ട യുവാവിന് ഗുരുതര പരിക്കേറ്റു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടര്‍മാരും സുരക്ഷാ വിഭാഗവും ചേര്‍ന്ന് കടുവയയെ
മയക്കുവെടി വെക്കുകയായിരുന്നു.
ഇതിന് ശേഷം യുവാവിനെ റിയാദിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
نمر في حديقة الملز في #الرياض يفترس رجل اليوم العصر
لا حول ولا قوة الا بالله pic.twitter.com/WjUBXrWdVF— فيصل الشمري (@j9OjVWNf5doEb3N) 21 December 2019
Discussion about this post