അബുദാബി: ഇമറാത്തി വിഭവങ്ങളുണ്ടാക്കുന്ന മല്‍സരത്തില്‍ മലയാളി വീട്ടമ്മയ്ക്ക് ഒന്നാം സമ്മാനം. സ്വദേശികളെ പിന്തള്ളിയാണ് പെരിന്തല്‍മണ്ണ സ്വദേശിനി ബീഗം ഷാഹിന വിജയിയായത്. 2 ലക്ഷത്തോളം രൂപയാണ് സമ്മാനം.
അബുദാബി വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിച്ച അല്‍ ഹൊസന്‍ ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന പാചക മത്സരമായിരുന്നു. ഇമറാത്തി വിഭവമായ മജ്ബൂസാണ് ആദ്യ റൗണ്ടില്‍ പാചകം ചെയ്തത്. തുടര്‍ന്നു ഫ്യൂഷന്‍ വിഭാഗത്തില്‍ ഇമറാത്തി ചിക്കന്‍ കറിയായ സലോണയ്ക്കൊപ്പം തേങ്ങാപ്പാലും മുളകുടച്ചതും ചേര്‍ത്ത വിഭവം. നെയ്മീന് കൊണ്ടുള്ള ഇമറാത്തി വിഭവങ്ങളാണ് അവസാന റൗണ്ടില്‍ ഒരുക്കിയത്.
അര്‍ജന്റീന, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മത്സരത്തിനുണ്ടായിരുന്നു.
യുഎഇയിലെ ആദ്യ രാജ്യാന്തര ഷെഫായ മുസാബെ അല്‍ കാബിക്കും മറ്റ് രാജ്യാന്തര ഷെഫുമാരുമായിരുന്നു വിധികര്‍ത്താക്കള്‍. അടുത്ത അല്‍ ഹൊസന്‍ ഫെസ്റ്റിലെ വിധി കര്‍ത്താവാകാനുള്ള യോഗ്യത കൂടി വിജയിയായതോടെ ഷാഹിനയെ തേടിയെത്തിയിട്ടുണ്ട്.
ദുബായില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റഷീദാണ് ഭര്‍ത്താവ്. ബയോടെക് ബിരുദധാരിയാണെങ്കിലും പാചകത്തിലാണ് ഷാഹിനയ്ക്ക് താത്പര്യം. വനിത പാചകറാണി മല്‍സരത്തില്‍ ആദ്യ റണ്ണറപ്പും കൂടെയായിരുന്നു. സെര്‍വ് ഇറ്റ് ലൈക്ക്
ഷാഹിന എന്ന ചാനലുമുണ്ട്.
Discussion about this post