അബുദാബി: അല്‍ഐനിലെ പാര്‍ക്കില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അല്‍ ജഹ്ലി പാര്‍ക്കിലെ സ്ത്രീകളുടെ ശുചിമുറിയിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അബുദാബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മകനോടൊപ്പം പാര്‍ക്കിലെത്തിയ ഒരു സ്വദേശി വനിതയാണ് ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടത്. ഉടന്‍ തന്നെ യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടി ഏഷ്യന്‍ വംശജനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുട്ടി ആരുടെതാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post