ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആദ്യ വനിത കോണ്‍സലായി മലയാളിയായ ഹംന മറിയം ചര്‍ജെടുത്തു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലായാണ് നിയമനം. 2017 ഐഎസ്എഫ് ബാച്ചുകാരിയായ ഹംന തെലങ്കാന കേഡറിലെ കേഡറിലെ അബ്ദുല്‍ മുസമ്മില്‍ ഖാന്‍ ഐഎഎസിന്റെ ഭാര്യയാണ്.
കോണ്‍സല്‍ മോയിന്‍ അഖ്തര്‍ ഡല്‍ഹി വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടര്‍ന്നാണ് ഹംനയുടെ നിയമനം. ഹംന പാരീസ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് സൗദിയിലേക്ക് നിയമനം.
കോഴിക്കോട്ടെ പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ടിപി അഷ്റഫിന്റേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിയോളജിസ്റ്റ് ഡോ: പിവി ജൗഹറയുടേയും മകളാണ് ഹംന.
ഡല്‍ഹിയിലെ രാംജാസ് കോളജില്‍ പഠിച്ച ഹംന ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായിരിക്കെയാണ് 28-ാം റാങ്കുകാരിയായി രണ്ടുവര്‍ഷം മുമ്പ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്. ഐഎഫ്എസ് നേടുന്ന രണ്ടാമത്തെ മലയാളി മുസ്ലിം വനിത കൂടിയാണ് കോഴിക്കോടുകാരിയായ ഹംന മറിയം.
Discussion about this post